പട്ടാപ്പകലും സുരക്ഷ കമ്മി
പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ ഇന്നും ഒട്ടും സുരക്ഷിതരല്ലെന്നു തെളിയിക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്. ട്രെയിനിലായാലും ബസിലായാലും ഇനിയിപ്പോല്‍ സ്വന്തം വീടുകളില്‍പോലും ്സ്ത്രീകള്‍ അരക്ഷിതരാവുമ്പോള് കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് ഒരു പിടിയും കിട്ടുന്നില്ല. സംസ്ഥാനത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുടുബജീവിതത്തിന്റെ സുന്ദരമായ ഏടുകള്‍ ഏരെ പറയാറുള്ള ഒരു സമൂഹത്തിലാണ് ഈ അപചയങ്ങളൊക്കെ എന്നോര്‍ക്കണം.
ചൊവ്വാഴ്ച മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസില്‍ യാത്ര ചെയ്ത 31 വയസുള്ള ചിറയിന്‍കീഴ് സ്വദേശിനിക്ക് ഉണ്ടായ അനുഭവം ഒറ്റപ്പെട്ടതായി കരുതാനാവില്ല. യാത്രയ്ക്കിടെ തന്നോട് അപര്യാദയായി പെരുമാറിയ വര്‍ക്കല സ്വദേശി കെ.എം. വിജേഷ് എ്ന്ന 39 കാരനോട് പ്രതികരിച്ച യുവതിക്കു നേരിട്ട അനുഭവം മുമ്പ് സൗമ്യ എന്ന പെണ്‍കുട്ടിക്കു നേരിട്ട അനുഭവത്തിന് ഏതാണ്ടു തുല്യമായിരുന്നു. ഇവിടെ ജീവന് രക്ഷപ്പെട്ടുവെന്നുമാത്രം. ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ 2011ല്‍ നടന്ന ക്രൂര സംഭവത്തിനുശേഷം 15 വര്‍ഷം പിന്നിടുമ്പോഴും സമാന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണ്?
സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന യുവതി ചിറയില്കീഴില്നിന്നു കയറുമ്പോള്‍ മുതല്‍ ശല്യംതുടങ്ങിയിരുന്നു. പേട്ട റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ പ്രതി ചാടിയിറങ്ങി വീണ്ടും അസഭ്യം പറഞ്ഞു. പോലീസില്‍ അറിയിക്കുമെന്നു പറഞ്ഞ യുവതിയുടെ മുഖത്തടിച്ചു, പ്ലാറ്റ് ഫോമിലേക്കു തള്ളിയിട്ടു ചവിട്ടാന്‍ ശ്രമിച്ചു. യാത്രക്കാര്‍ പിടിച്ചുമാറ്റി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പ്രതി വിജേഷ് മാനസികരോഗ ചികിത്സയിലായിരുന്നുവെന്നാണ് ബന്ധുക്കള്‍ പോലീസിനോടു പറഞ്ഞത്. ഇരുപതുവര്‍ഷമായി ബൈപോളാര്‍ ഡിസോര്‍ഡര്‍ ചികിത്സയിലാണ് പ്രതി വിജേഷ് എ്ന്നു കാണിക്കുന്ന രേഖകള്‍ ബന്ധുക്കള്‍ റെയില്‍വേ പോലീസിനു കൈമാറിയിട്ടുണ്ട്.
മനോരോഗിയാണെങ്കില്പോലും ഇത്തരക്കാര്‍ പൊതുസ്ഥലങ്ങളില്‍ അസ്വാഭിവകമായി പെരുമാറുമ്പോള്‍ പോലീസോ ബന്ധപ്പെട്ട അധികൃതരോ അടിയന്തരമായി ഇടപെടേണ്ടതുണ്ട്. അല്ലെങ്കില്‍ ഇത്തരക്കാരുടെ അക്രമത്തിനു വിധേയരാകുക പാവപ്പെട്ട കുട്ടികളോ സ്ത്രീകളോ ഒക്കെ ആയിരിക്കും. പുലര്‍ച്ച എട്ടരയോടെ കേരളത്തിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ ഒരു സ്ത്രീ അടിയേറ്റ് ബോധരഹിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യം എന്തു സുരക്ഷാബോധമാണ് യാത്രക്കാര്‍ക്കു നല്‍കുന്നത്?
മുമ്പ് ഗോവിന്ദച്ചാമി എന്നൊരു കൊടുംക്രിമിനല്‍ സൗമ്യ എന്ന പെണ്‍കുട്ടിയുടെ ജീവന് പിച്ചിച്ചീന്തിയപ്പോള്‍ എല്ലാവരും രോഷം പ്രകടിപ്പിച്ചു. കുറെ നാള് ട്രെയിനുകളിലും സ്റ്റേഷനുകളിലും പോലീസ് സജീവമായിരുന്നു. പിന്നെ എല്ലാം പഴയപടിയായി. ഗോവിന്ദച്ചാമി തടവില്‍ സുഖജീവിതം തുടരുന്നു.
നമ്മുടെ ്ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും മതിയായ കാമറകളോ സിസിടിവി സംവിധാനങ്ങളോ എന്നാണ് നാം ഇനി ഏര്‍പ്പെടുത്തുക. റെയില്‍വേ വികസനത്തിന്റെ വലിയ വായ്ത്താരികളൊക്കെ കേള്‍ക്കാറുണ്ട്. പക്ഷേ യാത്രക്കാരന്റെ ജീവനുപോലും സുരക്ഷ ഉറപ്പാക്കാനാവാത്തവര്‍ വീരവാദം മുഴക്കിയിട്ട് എന്തു കാര്യം. ഉയര്‍ന്ന സാക്ഷരതയും സാമൂഹിക ബോധവും സാം്സ്കാരിക ഉന്നമനവുമൊക്കെ അവകാശപ്പെടുന്ന കേരളീയ സമൂഹത്തിനാണ് ഈ അവസ്ഥ.
പൊതു യാത്രാ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നവരില്‍ ഏറെയും സ്ത്രീകളാണ്. ബസിലും ട്രെയിനിലും ദീര്‍ഘദൂരം യാത്ര ചെയ്ത് വീടു പുലര്‍ത്താന്‍ ജോലിക്കുപോകുന്ന എത്രയോ സ്ത്രീകളുണ്ട്. പട്ടാപ്പകല്‍പോലും അവര്‍ക്കു സുരക്ഷ നല്കാന് കഴിയുന്നില്ലെങ്കില്‍ ഈ വീമ്പു പറച്ചിലിനൊക്കെ എന്ത് അര്‍ഥമാണുള്ളത്.
രാത്രി യാത്രകളും നൈറ്റ് ലൈഫ് ആഘോഷിക്കലുമൊക്കെ കേരളത്തില്‍ വര്‍ധിച്ചുവരുമ്പോഴും സുരക്ഷ വലിയൊരു വെല്ലുവിളിതന്നെ. താരതമ്യേന സുരക്ഷാ മുന്‍കരുതലുകള്‍ കൂടുതലുണ്ടെന്നു കരുതുന്ന കൊച്ചിയില്‍പോലും അക്രമങ്ങളും അപകടങ്ങളും പെരുകുന്നു. ചെറു നഗരങ്ങളിലും സ്ഥിതി ഭിന്നമല്ല. 'സഖി' എന്ന സാമൂഹ്യ സംഘടന ഐക്യരാഷ്ട്ര സംഘടനയുമായി ചേര്‍ന്ന് പതിനാറു വര്‍ഷം മുമ്പു നടത്തിയൊരു സര്‍വേയില്‍ കേരളത്തിലെ സ്ത്രീകളില്‍ 90ശതമാനവും രാത്രി യാത്രയില്‍ സുരക്ഷതരല്ലെന്നു കണ്ടെത്തിയിരുന്നു. ഇന്നും സ്ഥിതിക്കു വലിയ മാറ്റമുണ്ടായിട്ടില്ലെന്നുവേണം കരുതാന്‍. സമീപകാല സംഭവങ്ങള്‍ പലതും അതു തെളിയിക്കുന്നുമുണ്ട്.
പ്രായമായവരും ഒറ്റയ്ക്കു താമസിക്കുന്നവരുമൊക്കെ ഭീഷണി നേരിടുന്നു. ശാന്തന്‍പാറ ചേരിയാര്‍ സ്വദേശിനി റാണി എ്ന്ന 57കാരി ഈയിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൊലപാതകം പോലീസ് സംശയിക്കുന്നു.
ഈ വര്‍ഷം സെപ്്റ്റംബര്‍ വരെ സ്ത്രീകള്‍ക്കെതിരേ ഉണ്ടായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 12,528 കേസുകളാണ് കേരള പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 2558 കേസുകള്‍ ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും പീഡനത്തിന്റെ പേരിലുള്ളതാണ്. ബലാല്‍സംഗകേസുകള്‍ 1993. സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസുകള്‍ 2729. കളിയാക്കിയിതിന്റെ പേരിലുമുണ്ട് 646 കേസുകള്‍. കേസുകളുടെ എണ്ണം ഇതൊക്കെ പറയാനും പോരാടാനും സ്ത്രീകള്‍ തയാറാകുന്നതിന്റെ നല്ല സൂചനയാകാം. അതോടൊപ്പം കുരുക്കിലാക്കുന്ന സംഭവങ്ങളും കുറവല്ല.
ഏതായാലും പൊതുസ്ഥലങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അതിന്റെ ഉത്തരവാദിത്വം നിര്‍വഹിച്ചേ മതിയാവൂ. രാത്രിയും പകലും നാട്ടിലൂടെ നടക്കാന്‍ ആരും ഭയപ്പെടേണ്ടതില്ല എ്ന്ന ഉറപ്പു നല്കാന് ആര്‍ക്കാണു കഴിയുക?
നന്ദി, നമസ്കാരം.
രചന: സെര്‍ജി ആന്റണി
3 Lakhs
Active Listeners
22
Sub Stations
300+
Charity Activities
150+
Social Initiatives