പാടിയും പറഞ്ഞും സംഗീത ദിനം അവിസ്മരണീയമാക്കി മീഡിയാ വില്ലേജ്
ചങ്ങ: പാട്ടുകൾ പാടിയും കഥകൾ പറഞ്ഞും സംഗീത ദിനം അവർ അവസ്മരണീയമാക്കി. മീഡിയാ വില്ലേജിന്റെ ആഭിമുഖ്യത്തിൽ അച്ചായൻസ് റെസ്റ്റോറന്റിന്റെ സഹകരണത്തോടെ വിവിധ മ്യൂസിക് ക്ലബ്ബുകളിലെ അംഗങ്ങളും മ്യൂസിക് ധമാക്കാ സംഗീത മത്സരത്തിലെ സംഗീത പ്രതിഭകളുമാണ് അച്ചായൻസ് റെസ്റ്റോറന്റിൽ ഒത്തുകൂടി പുതിയ ഒരു സംഗീത കൂട്ടായ്മക്ക് തുടക്കം കുറിച്ചത്. തുടർന്ന് എല്ലാമാസവും നാലാമത്തെ ശനിയാഴ്ച ഈ പാട്ടുകൂട്ടായ്മ യിൽ എത്തി സംഗീത പ്രേമികൾക്ക് ഗാനങ്ങൾ ആലപിക്കാൻ അവസരമുണ്ടാകും. ജാമിംഗ് സെഷൻ എന്ന സംഗീത കൂട്ടായ്മ ഗായകനും സംഗീത സംവിധായകനുമായ ഫാ.സേവേറി യൂസ് തോമസ് ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷൻ പ്രിൻസിപ്പൽ ഫാ. ജിന്റോ മുര്യങ്കരി അദ്ധ്യക്ഷതവഹിച്ചു. മീഡിയാ വില്ലേജ് എക്സിക്കുട്ടിവ് ഡയറക്ടർ ഫാ. ജോഫി പുതുപ്പറമ്പ്, ബർസാർ ഫാ. ലിബിൻ തുണ്ടുകളം, അച്ചായൻസ് റെസ്റ്റോറന്റ് മാനേജിംഗ് ഡയറക്ടർ സിൽജി മൂലയിൽ , ആർ ജെ മീര, ആർ ജെ മത്തായി, ആർ ജെ ഷിഹാബ്, ജോജോ .കെ സി, വിപിൻ രാജ് എന്നിവർ നേതൃത്വം നൽകി.
20 Photos
View Album