സ്‌കൂള് വിദ്യാഭ്യാസത്തിലെ രണ്ടു പ്രധാന കടമ്പകളാണ് പത്താംക്ലാസും പന്ത്രണ്ടാം ക്ലാസും. അതില്തന്നെ ഹയര് സെക്കന്ഡറി കടമ്പ കൂടുതല് പ്രധാനമാണ്. ജീവിതത്തിന്റെ വഴിത്തിരിവെന്നു വേണമെങ്കില് പറയാം. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പു നടത്തിയ എസ്എസ്എല്സി, ഹയര് സെക്കന്ഡറി പരീക്ഷാഫലം ഈ ദിവസങ്ങളിലാണു പ്രഖ്യാപിച്ചത്. പതിവിലും നേരത്തേ. എസ്എസ്എല്സിക്കു 99.69 ശതമാനമാണു വിജയം. നാലേകാല് ലക്ഷത്തിലേറെ വിദ്യാര്ഥികളാണ് ഇത്തവണ എസ്എസ്എല്സി പരീക്ഷ എഴുതിയത്. ഫുള് എ പ്ലസ് നേടിയവരുടെ എണ്ണം ഇത്തവണ വര്ധിച്ചു-71,831 പേര്. ഉപരിപഠന യോഗ്യത നേടാനാകതെപോയവര് 1327 പേര്മാത്രം. വിജയശതമാനത്തില് കോട്ടയം ജില്ലായാണ് ഒന്നാമത്. വിദ്യാഭ്യാസ ജില്ലകളില് പാല ഒന്നാമത് എത്തി.
ഇന്നലെ പ്രഖ്യാപിച്ച ഹയര് സെക്കന്ഡറി പരീക്ഷയില് വിജയശതമാനം 78.69 ശതമാനം. കഴിഞ്ഞ വര്ഷത്തേക്കാള് 4.26 ശതമാനം കുറവാണ്. വിജയശതമാനം 80ല് താഴെ ആകുന്നത് പതിറ്റാണ്ടിനുശേഷം. എണ്ണത്തിലല്ല, ഗുണത്തിലാണു ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നതാണ് ഹയര് സെക്കന്ഡറി പരീക്ഷാ ഫലത്തിലുണ്ടായ ഇടിവിനെക്കുറിച്ചു വിദ്യാഭ്യാസ മന്ത്രി വി. ശിവന്കുട്ടിയുടെ വിശദീകരണം. പൊതുപരീക്ഷകളിലെ വിജയശതമാനം ഇനി അഭിമാനപ്രശ്‌നമായി എടുക്കേണ്ട എന്നതാണേ്രത പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. ഇതു നല്ലതുതന്നെ.
പത്ത് പന്ത്രണ്ട് ക്ലാസുകളില് മാര്ക്ക് വാരിക്കോരി കൊടുത്തു വിജയശതമാനം ഉയര്ത്തിക്കാട്ടുന്നത് ഗുണനിലവാരം നിലനിര്്ത്താന് സഹായകമാവില്ല എന്നൊരു വാദം ഉയര്ന്നിരുന്നു. മാത്രമല്ല, മെഡിക്കല് എന്ജിനിയറിംഗ് ഉള്പ്പെടെ നിരവധി ദേശീയ പരീക്ഷകളില് പങ്കെടുക്കേണ്ട കുട്ടികളുടെ പഠനനിലവാരം പ്രധാനമാണ്. പ്രവേശന പരീക്ഷകളില് കേരളത്തില് പഠിച്ച കുട്ടികള് പിന്തള്ളപ്പെട്ടു പോകാതിരിക്കാന് കാര്യമായ ശ്രദ്ധ ആവശ്യമാണ്. ശക്തമായ അടിത്തറ ഉപരിപഠനത്തിന് അനിവാര്യമാണ്.
സ്‌കൂള് വിദ്യാഭ്യാസ രംഗത്തു ചില പരിഷ്‌കാരങ്ങളുടെ സുചന വിദ്യാഭ്യാസ മന്ത്രി നല്കിയിട്ടുണ്ട്. ഡിപിഇപി ഉള്പ്പെടെ നിരവധി പരീക്ഷണങ്ങള് നടത്തിയിട്ടുള്ളതാണ് കേരളത്തിലെ വിദ്യാഭ്്യാസ മേഖല. ഏതാനും വര്ഷങ്ങളായി എസ്എസ് എല്സി പരീക്ഷയിലെ വിജയശതമാനം വളരെ ഉയര്ന്നതാണ്. ഹയര് സെക്കന്ഡറി ഫലവും ്ആ നിലവാരത്തിലായിരുന്നു. എന്നാല് ഇനി പൊതുവായൊരു നിലപാടു മാറ്റത്തിന്റെ വഴി തുറക്കുകയാണ്. ഇതില് ഏറെ പ്രധാനം എസ്എസ്എല്സിപരീക്ഷാ സമ്പ്രദായത്തിലെ മാറ്റമാണ്. എസ്എസ്എല്സിക്ക് ഓരോ വിഷയത്തിനും എഴുത്തുപരീക്ഷയില് 30 ശതമാനം മിനിമം മാര്ക്ക് വേണമെന്ന നിബന്ധന അടുത്ത വര്ഷ,ം മുതല് നടപ്പാക്കുകയാണ്.
എസ്എസ് എല്സി മൂല്യനിര്ണയരീതിയിലുണ്ടാകുന്ന പരിഷ്‌കരണം വരും വര്ഷങ്ങളില് വിജയശതമാനം വീണ്ടും കറച്ചേക്കാം. ഇത് അപമാനമായ് കാണാതെ അതിന്റെ ഗുണഫലം ചൂണ്ടിക്കാട്ടുകയാണു വിദ്യാഭ്യാസ വകുപ്പ്. ഇതിനായി ഒരു വര്ഷം നീണ്ടുനില്ക്കുന്ന കര്മപരിപാടി സംഘടിപ്പിച്ചിട്ടുണ്ട്. അധ്യാപക സംഘടനകളുടെ യോഗം അടുത്ത ആഴ്ച വിളിച്ചുകൂട്ടിയിട്ടുമുണ്ട്. വിദ്യാ്ഭ്യാസ വിദഗ്ധരുമാരുമായുള്ള കൂടിയാലോചനയക്കു ശേഷമാവും മാറ്റം നടപ്പാക്കുകയെന്നു വിദ്യാഭ്യാസമന്ത്രി പറഞ്ഞിരുന്നു. എന്നാല് ചര്ച്ചകളൊന്നും നടന്നതായി കാണുന്നില്ല.
വേണ്ടത്ര മുന്നൊരുക്കത്തോടെ വേണം ഇത്തരം പരിഷ്‌കാരങ്ങളൊക്കെ നടപ്പാക്കാന്. മാറ്റങ്ങള് എന്തായാലും അതു കേരളത്തിലെ സ്‌കൂള് വിദ്യാഭ്യാസത്തിന്റ ഗുണനിലവാരത്തെ പ്രത്യക്ഷത്തില് ബാധിക്കുന്നതാകയാല് ഗൗരവമായ ചര്ച്ചകള് മാത്രമല്ല വ്യത്യസ്തമായ ആശയങ്ങള് ഉള്ക്കൊള്ളാനുള്ള വിശാല മനസ്‌കത കൂടി കാട്ടണം.
2004 വരെ എസ്എസ്എല്സിക്ക് എഴുത്തു പരീക്ഷ മാ്ത്രമാണുണ്ടായിരുന്നത്. 33 ശതമാനം മിനിമം മാര്ക്ക് ഓരോ വിഷയത്തിനും വേണ്ടിയിരുന്നു. ജയിക്കാന് വേണ്ട ആകെ മിനിമം മാര്ക്ക് അറുനൂറില് 210 ആയിരുന്നു. പീന്നീടു ഗ്രേഡ് സമ്പ്രദായം നടപ്പാക്കി. മാര്ക്കിന്റെ പേരിലുള്ള മത്സരവും സ്്മ്മര്ദവും ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. നിരന്തര മൂല്യനിര്ണയത്തിനും മാര്ക്ക് ഏര്പ്പെടുത്തി. നിരന്തര മൂല്യനിര്ണയത്തില് 20 ശതമാനം മാര്ക്കണ് ഉള്ളത്. അതു മിക്കവര്ക്കും ലഭിക്കും. അതിന്റെ കൂടെ എഴുത്തുപരീക്ഷയില് പത്തു ശതമാനം മാര്ക്കു കിട്ടിയാല് വിദ്യാര്ഥികള്ക്കു ഉപരിപഠന യോഗ്യത ലഭ്യമാകുമായിരുന്നു. നിലവിലെ തീരികളിലെ പോരായ്മകള് കൂടി പരിഗണിച്ചാണു മിനിമം മാര്ക്കു തിരികെ കൊണ്ടുവരുന്നത്.
പ്ലസ് വണ് സീറ്റുകളുടെ അഭാവം എല്ലാ വര്ഷവും വിവാദമാകാറുണ്ട്. വിജയശതമാനം കുറയുമ്പോള് ആ പ്ര്ശ്‌നത്തിനൊരു പരിരാഹമാകുമെന്നു വിദ്യാഭ്യാസ മന്ത്രി പരോക്ഷമായി പറഞ്ഞിട്ടുണ്ട്. എല്ലാ വിഷയത്തിനും എ ്പ്ലസ് കിട്ടിയവരുടെ സംഖ്യ വര്ധിച്ചതിനാല് ഇത്തവണയും പ്ലസ് വണ് സീറ്റിനായി നേട്ടോട്ടമോടേണ്ടിവന്നേക്കാം. അക്കാദമിക് മെരിറ്റിനാകും മുന്ഗണ.
പരീക്ഷാഫലം വിശദമായ പരിചിന്തനത്തിനു വിധേയമാക്കുമ്പോള് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ട പല കാര്യങ്ങളുമുണ്ട്. എസ്എസ്എല്സി പരീക്ഷയില് വിദ്യാര്ഥികള് ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച വഷയം പൊതുവിജ്ഞാനമാണ്. 50 മാര്ക്കില് സംസ്ഥാന ശരാശരി 23.78 ശതമാനം മാത്രമാണ്. കഴിഞ്ഞ തവണ അത് 39.26 ശതമാനം ആയിരുന്നു. വിജ്ഞാന വിസ്‌ഫോടനത്തിന്റെ ഇക്കാലത്ത് പൊതുവിജ്ഞാത്തില് നമ്മുടെ കുട്ടിക്ള് പിന്നോക്കം പോകുന്നതിന്റെ ഈ സൂചല നിസാരമാക്കിക്കളയരുത്.
നന്ദി, നമസ്‌കാരം.
Leave a Reply